Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

ക്വുർആനും ശാസ്ത്രവും

ഉപഗ്രഹങ്ങള്‍

എഴുതിയത്: ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

Last Update: 2023 March 04, 12 Shaʻban, 1444 AH

ഒരു കേന്ദ്രനക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന സ്വന്തം പ്രകാശമില്ലാത്ത ആകാശ ഗോളങ്ങളാണ് ഗ്രഹങ്ങള്‍. ഗ്രഹങ്ങളെ ചുറ്റിക്കറങ്ങുന്ന ചെറുഗ്രഹങ്ങളാണ് ഉപഗ്രഹങ്ങള്‍. സൌരയുഥത്തില്‍ ഇതുവരെ കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ ഇരുനൂറിലധികം എണ്ണമുണ്ട്. അവയാണ് ബുധന്‍ (ഉപഗ്രഹങ്ങള്‍ ഇല്ല), ശുക്രന്‍ (ഉപഗ്രഹങ്ങള്‍ ഇല്ല), ഭൂമി (1 ഉപഗ്രഹം), ചൊവ്വ (2 ഉപഗ്രഹങ്ങള്‍), വ്യാഴം (79 ഉപഗ്രഹങ്ങള്‍), ശനി (82 ഉപഗ്രഹങ്ങള്‍), യുറാനസ്‍ (27 ഉപഗ്രഹങ്ങള്‍), നെപ്‍ട്യൂണ്‍ (17 ഉപഗ്രഹങ്ങള്‍), പ്ലൂട്ടോ (5 ഉപഗ്രഹങ്ങള്‍)

ഏതാനും ഉപഗ്രഹങ്ങളുടെ പേരുകള്‍

ഭൂമി 1 എണ്ണം: ചന്ദ്രന്‍

ചൊവ്വ 2 എണ്ണം: ഡൈമോസും ഫോബോസും

വ്യാഴം 79 എണ്ണം: അയോ, യുറോപ്പ, ഗ്യാനിമീഡ്, കെലിസ്റ്റോ, അമാല്‍തിയ, ഹിമാലിയ, എലാറ, പാസിഫേ, സിനോപ്പ്, മെറ്റിസ്, കാലിര്‍ഹോ, തെമിസ്റ്റോ, മെഗാക്ലൈറ്റ്, ടേഗിറ്റ്, കാല്‍ദീന്‍, ഹെര്‍പാലൈക്, കാലൈക്, ലോകാസ്റ്റ്, എറിഹെര്‍മിപ്പ്, എറ്റിനെ, യൂഡിഹോം, യുവാന്‍തെ, യൂപ്പോറി, ഓര്‍ത്തോസി, കാലെ, പാസിതീ, ഹിഗിമോണ്‍, നീം, അയോഡ്, യൂക്കിലാഡ്, സില്ലിനെ, കോര്‍, ഹെഴ്സ്, ഡെയാ, ഇറീന്‍, ഫിലോഫ്രോസിന്‍, യൂഫ്രീം, വലറ്റുഡോ, പാണ്ഡ്യ, എര്‍സ മുതലായവ.

ശനി 82 എണ്ണം: മൈമാസ്, എന്‍സലാഡസ്, ടിതീസ്, ഡയോണി, റിയാ, ടൈടന്‍, ഹെപ്രിയന്‍, ലാപാറ്റസ്, ഫീബി, ജാനസ്, എപ്പിമേറ്റിയസ്, ഹെലനെ, ടെലസ്റ്റോ, കലിപ്‍സോ, അറ്റ്‍ലസ്, പ്രോമിത്തിയൂസ്, പന്റോറാ, പാന്‍, വൈമീര്‍, പരിയാക്ക്, ടര്‍വോസ്, ഇജറാക്, സെറ്റഞ്ചര്‍, കിവിയൂഖ്, മണ്‍ടില്‍, ഫെറി, അല്‍ബിയോറിക്സ്, സ്കാത്തി, എറിയാപസ്, സീയര്‍നാക്, ത്രൈമര്‍, നാര്‍വി, മിതോണ്‍, പല്ലനെ, പോളിഡിയൂബസ്, ഡാഫ്‍നിസ്, എഗീര്‍, ബൈഫിയോണ്‍, ബര്‍ഗമല്‍മീര്‍, ബസ്റ്റില, ഫാര്‍ബോട്ടി, ഫെന്‍ടീര്‍, ഫോറന്‍ജോട്, ഹാറ്റി, ഹിര്‍റോക്കിന്‍, കാറി, ലോഗെ, സ്കോള്‍, സുര്‍ടൂര്‍, ആന്‍തെ, ജറിന്‍ സാക്സ, ഗ്രൈപ്പ്, ടര്‍കീക്, ഈജിയന്‍ മുതലായവ.

യുറാനസ് 27 എണ്ണം: ഏരിയല്‍, അംബ്രറീന്‍, ടൈറ്റാനിയ, ഒബറോണ്‍, മിറാന്റ, കോര്‍ഡീലിയ, ഒഫേലിയ, ബിയാന്‍ക, ക്രസ്സിഡ, ഡസ്ഡെമോണ, ജൂലിയറ്റ്, പോര്‍ഷ്യ, റോസാലിന്റ്, ബെലിന്‍ഡ, പക്ക്, കാലിബാന്‍, സൈക്കോറാക്‍സ്, പ്രോസ്‍പറോ, സെറ്റിബോസ്, സ്റ്റഫാനോ, ട്രിന്‍ക്യൂലോ, ഫ്രാന്‍സിസ്‍കോ, മാര്‍ഗരറ്റ്, ഫെര്‍ഡിനന്റ്, പെര്‍ഡിറ്റ, മാബ്, കുപ്പിഡ്.

നെപ്‍ട്യൂണ്‍ 17 എണ്ണം: ട്രൈറ്റണ്‍, നീറീസ്, നയാഡ്, തലാസ, ഡെസ്‍പിന, ഗാലറ്റിയ, ലാറിസ, പ്രോട്ടിയൂസ്, ഹാലിമീഡ്, സാമത്തെ, സയോ, ലോമീഡിയ, നെബസോ, ഹിര്‍പ്പാകാംമ്പ് മുതലായവ.

പ്ലൂട്ടോ 5 എണ്ണം: ഇതിനെ സൌരയുഥത്തില്‍പ്പെട്ട ഗ്രഹമായി ഇപ്പോള്‍ കണക്കാക്കുന്നില്ല. കുള്ളന്‍ ഗ്രഹം (dwarf planet) ആയിട്ടാണ് കണക്കാക്കുന്നത്. സൂര്യനെ ചുറ്റുന്ന പ്ലൂട്ടോയുടെ ഉപഗ്രഹങ്ങള്‍ ഇവയാണ്. ഷാറോണ്‍, നിക്സ്, ഹൈഡ്ര, കെര്‍ബ റോസ്, സ്റ്റിക്സ് മുതലായവ. ഇതിന്നും പുറമെ ഛിന്നഗ്രഹങ്ങളെ ചുറ്റുന്ന ഉപഗ്രഹങ്ങളും കൂടി ഉള്‍പ്പെടുത്തിയാല്‍ 214 ഉപഗ്രഹങ്ങല്‍ വരെ കണ്ടെത്തിയിട്ടുണ്ട്. ടെലസ്കോപ്പുകള്‍ക്ക് ശക്തി കൂടുന്നതനുസരിച്ചും പുതിയ ദ്രവ്യങ്ങള്‍ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണത്തില്‍പ്പെട്ട് ഉപഗ്രഹങ്ങളായി ചുറ്റുമ്പോഴും ഇനിയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

ഭൂമിയുടെ ഒരു ചന്ദ്രന്‍ പോലെ ഇവയെല്ലാം അതാത് ഗ്രഹങ്ങളുടെ ചന്ദ്രന്മാരാണ്. 1642ല്‍ മരണപ്പെട്ട ഗലീലിയോ ഗലീലിയാണ് ഭൂമിയുടെ ഒരു ചന്ദ്രന്‍ മാത്രമല്ല മറ്റനേകം ചന്ദ്രന്‍മാര്‍ സൌരയുഥത്തിലുണ്ടെന്നും ഭൂമിയുടെ 13.5 ലക്ഷം ഇരട്ടി വലുപ്പമുളള സൂര്യന്‍ മാത്രമല്ല ശതകോടിക്കണക്കിന് നക്ഷത്രങ്ങളും സൂര്യന്മാരും ഉണ്ടെന്നും തന്റെ അസ്ട്രോണമി ടെലസ്കോപ്പിലൂടെ നിരീക്ഷിച്ച് കണ്ടെത്തിയത്. എന്നാല്‍ ക്വുര്‍ആന്‍ പറയുന്നു:

“അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണമാം ചെയ്യരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിന് നിങ്ങള്‍ പ്രണാമം ചെയ്യുക. അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നത് എങ്കില്‍.” (സൂറഃ ഫുസ്സ്വിലത്ത് 37)ഈ വചനത്തില്‍ “ഖലഖഹുന്ന” അഥവാ “അവയെ സൃഷ്ടിച്ച” എന്നാണ് പദം ഉപയോഗിച്ചത്. ഖലഖഹുന്ന എന്ന പദം ബഹുവചനത്തെയാണ് കുറിക്കുന്നത്. ഒരു സൂര്യനും ഒരു ചന്ദ്രനും മാത്രമേ ഉള്ളൂ എങ്കില്‍ അവ രണ്ടിനെയും സൃഷ്ടിച്ച (ഖലഖഹുമാ) എന്നാണ് പറയേണ്ടിയിരുന്നത്. അറബിഭാഷയില്‍ രണ്ട് വസ്തുക്കള്‍ക്ക് ദ്വിവചനവും രണ്ടില്‍ കൂടുതലുളളതിനെ ബഹുവചനത്തിലുമാണ് ഉപയോഗിക്കുക. അവയെ സൃഷ്ടിച്ച അഥവാ സൂര്യന്‍മാരെയും ചന്ദ്രന്‍മാരേയും സൃഷ്ടിച്ച അല്ലാഹു എന്നാണ് സൂചന. അതില്‍ രാവും പകലും ഉള്‍പെടുന്നില്ല. കാരണം രാവിനും പകലിനും ആരും സാഷ്ടാഗം ചെയ്യുന്നില്ല. ക്വുര്‍ആനിന്റെ അവതരണകാലത്ത് ഒരു സൂര്യനും ഒരു ചന്ദ്രനും മാത്രമേ ശാസ്തത്തിന് അറിയുമായിരുന്നുളളൂ. അനേകകോടി നക്ഷത്രങ്ങളില്‍ ഒന്നുമാത്രമാണ് സൂര്യനെന്നും ചന്ദ്രനെപ്പോലെ അനേകം ഉപഗ്രഹങ്ങള്‍ വേറെയുണ്ടെന്നും 9 നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശാസ്ത്ര ലോകം മനസ്സിലാക്കിയത്.

0
0
0
s2sdefault