ആകാശ നിരീക്ഷണം

ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D

ആകാശത്തേക്ക് നോക്കാനും നിരീക്ഷിക്കാനും അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ പ്രേരിപ്പിക്കുന്നു. 50-ാം അധ്യായം സൂറത്തു ഖാഫ് 6-ാം വചനം:

“അവര്‍ക്ക് മുകളിലുളള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ? എങ്ങിനെയാണ് നാം അതിനെ നിര്‍മ്മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുളളതെന്ന്? അതിന് വിടവുകളൊന്നുമില്ല.”

ആകാശനിരീക്ഷണത്തിന് പ്രേരണ നല്‍കുന്ന ഈ വചനം സത്യവിശ്വാസികള്‍ക്ക് പ്രേരണയായിരിക്കേണ്ടതാണ്. ആകാശം നിരീക്ഷിക്കുമ്പോള്‍ നമുക്ക് നക്ഷത്രങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍, ഗ്രഹങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, അപൂര്‍വ്വമായി വരുന്ന അതിഥികള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ ധാരാളം കാഴ്ചകള്‍ കാണാം. ‘കവ്കബി’ന് (ഗ്രഹങ്ങള്‍) എന്നാണ് അര്‍ത്ഥം പറയേണ്ടത്. അവ സ്വന്തം പ്രകാശമില്ലാത്ത ആകാശ ഗോളങ്ങളാണ്. നക്ഷത്രങ്ങള്‍ക്ക് ‘നജുമ്’ എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ച പദം. ഭൂമി ഒരു ‘കവ്കബ്’ ആണെന്ന് പറയാം. എന്നാല്‍ ‘നജുമ്’ ആണെന്ന് പറയുവാന്‍ പറ്റുകയില്ല. ഭൂമി ഗ്രഹമാണ് നക്ഷത്രമല്ല എന്നര്‍ത്ഥം.

Read More

സ്രഷ്ടാവ് പറയുന്നു..

"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.

നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ).

അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌."

Holy Quran : 2: 21-23

0
0
0
s2sdefault